തറാവീഹ് നമസ്കാരം എട്ട് റകഅത് നമസ്കരിക്കുന്ന ഇമാമിന്റെ (ബിദ്അത്കാരന്‍ ആണോ എന്നറിയില്ല) കൂടെ ഫര്‍ള് നമസ്കാരത്തില്‍ ഒരാള്‍ മസ്ബുകായി തുടര്‍ന്നാല്‍ ആ റകഅത് ലഭിക്കുമോ? ഇതേ ഇമാമിനെ ജുമുഅ നമസ്കാരത്തില് തുടര്‍ന്നാല്‍ ജുമുഅ ശരിയകുമോ?

ചോദ്യകർത്താവ്

മുബാറക്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. തറാവീഹ് രണ്ട് മുതല്‍ ഇരുപത് വരെ റകഅത് നിസ്കരിക്കാവുന്നതാണ്. എട്ട് റകഅത് നിസ്കരിച്ചാല്‍ അവന്‍ മുബ്തദിഅ് ആവില്ല. ഇരുപതില്ല എട്ടേ ഉള്ളൂവെന്ന വാദമാണ് പുത്തന്‍വാദം. പുത്തന്‍ വാദികളെ തുടര്‍ന്ന് നിസ്കരിക്കല്‍ കറാഹതാണ്. മറ്റു ഫര്‍ളുകളോ സുന്നതോ നിസ്കരിക്കുന്ന ഇമാമിനെ തുടരുന്നിനെ സംബന്ധിച്ച് മുമ്പ് പ്രസിദ്ധീകരിച്ചത് ഇവിടെ വായിക്കാം. മുബ്തദിഉകള്‍ക്കു പിന്നില്‍ ജുമുഅ നിസ്കരിക്കുന്നതിനെ കുറിച്ച് മുമ്പ് പറഞ്ഞത് ഇവിടെ നോക്കുക. ജീവിതത്തിലെ ഓരോ അടക്കവും അനക്കവും ആരാധനയാക്കാന്‍ നാഥന്‍ തുണക്കട്ടെ.  

ASK YOUR QUESTION

Voting Poll

Get Newsletter