ചലം നിറഞ്ഞ മുഖക്കുരു ഉള്ളവന്‍ പള്ളിയില്‍ പോകാമോ? നിസ്കാരത്തില്‍ ഇത്തരം കുരു പൊട്ടി പള്ളിയിലായാല്‍ നിസ്കാരം മുറിക്കണോ. അതോ നിസ്കാരത്തില്‍ തുടരണോ?

ചോദ്യകർത്താവ്

മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ചലം നിറഞ്ഞ മുഖക്കുരു അല്ലെങ്കില്‍ മുറിവ് ഉള്ള ആള്‍ അത് പള്ളിയില്‍ പുരളുമെന്ന് ഭയന്നാല്‍ പള്ളിയില്‍ പ്രവേശിക്കരുത്. പള്ളിയില്‍ പുരളുമെന്ന ഭയമില്ലെങ്കില്‍ പള്ളിയില്‍ പ്രവേശിക്കാവുന്നതാണ്. പള്ളിയില്‍ നിസ്കരിക്കുന്നതിനിടെ ഇത്തരം കുരു പൊട്ടിയാല്‍  പള്ളിയില്‍ പുരണ്ടാലും നിസ്കാരം മുറിക്കേണ്ടതില്ല. മറിച്ച് നിസ്കാരം കഴിഞ്ഞ ഉടനെ അത് വൃത്തിയാക്കേണ്ടതാണ്. നിസ്കാരത്തില്‍ ശരീരത്തില്‍ എന്തെങ്കിലും നജസ് വരുകയും അത് താഴെയിട്ടാല്‍ നിസ്കാരം ശരിയാവും പക്ഷെ പള്ളിയില്‍ ഇടേണ്ടി വരും. ഇത്തരം ഒരവസ്ഥ വന്നാല്‍ ആ നജസ് പള്ളിയിലിട്ട് നിസ്കാരം തുടരുകയാണ് വേണ്ടത്. നിസ്കാരത്തിന് ശേഷം പള്ളി വൃത്തിയാക്കണം. എന്ന് പണ്ഡിതര്‍ വിശദീകരിച്ചതായി കാണാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter