സ്പ്രേ അടിച്ചു കൊണ്ട് നിസ്കരിച്ചാല്‍ സ്വഹീഹാകുമോ..? സ്പ്രേയില്‍ അടങ്ങിയിട്ടുള്ള ആല്ക്കോഹോള് മദ്യത്തില്‍ ഉള്ളത് പോലുള്ള നജസ് അല്ല എന്ന് കേട്ടു, അത് ശരിയാണോ.?

ചോദ്യകർത്താവ്

യാസിര്‍ ഇരുമ്പാലശ്ശേരി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇന്ന് സ്പ്രേകളില്‍ ഉപയോഗിക്കപ്പെടുന്ന ആള്‍കഹോള്‍ മത്തുണ്ടാക്കുന്നത് തന്നെയാണെന്നും അത് കൊണ്ട് തന്നെ അത് നജസാണെന്നുമാണ് പണ്ഡിതരുടെ പ്രബലാഭിപ്രായം. അത് കൊണ്ട് തന്നെ അത് പുരട്ടിയ വസ്ത്രം ധരിച്ച് നിസ്കരിക്കുന്നത് ശരിയാവുകയില്ല. എന്നാല്‍ സുഗന്ധത്തിന് വേണ്ടി അത് പുരട്ടുന്നതില്‍ തെറ്റില്ല. പക്ഷേ, നിസ്കാരത്തിന് മുമ്പായി വസ്ത്രം മാറ്റുകയോ അത് കഴുകി ശുദ്ധിയാക്കിയിരിക്കുകയോ വേണം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter