ഫര്‍ള് കുളി കുളിച്ചാല്‍ വുദൂ ഉണ്ടാകുമോ? ഇടക്ക് വുദൂ മുറിയുന്ന കാര്യങ്ങളുണ്ടായാലും വിധി ഇതാണോ? പനിയുണ്ടായാല്‍ തയമ്മും ചെയ്യാമോ?

ചോദ്യകർത്താവ്

മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഫര്‍ള് കുളിയോട് കൂടെ ചെറിയ അശുദ്ധിയും ഉയരുമെന്നാണ് നിയമം. നിര്‍ബന്ധകുളിക്ക് ശേഷം പ്രത്യേക വുദൂ ഇല്ലാതെ തന്നെ വുദൂ ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്യാവുന്നതാണ്. കുളിക്കിടെ വുദൂഇന്റെ അവയവങ്ങള്‍ കഴുകിക്കഴിഞ്ഞതിന് ശേഷം വുദൂ മുറിയുന്ന കാര്യങ്ങള്‍ സംഭവിച്ചാല്‍ പിന്നെ വുദൂ ചെയ്തതിന് ശേഷം മാത്രമേ നിസ്കരിക്കുകയും വുദൂ ആവശ്യമുള്ള മറ്റു കാര്യങ്ങളും ആകാവൂ. വുദൂഇന്റെ അവയവങ്ങള്‍ കഴുകിക്കഴിയുന്നതിന് മുമ്പാണ് വുദൂ മുറിയുന്ന കാര്യങ്ങള്‍ സംഭവിച്ചതെങ്കില്‍ കുളിക്ക് ശേഷം വുദൂ ചെയ്യേണ്ടതില്ല. കാഴ്ച കേള്‍വി കൈകാലുകളുടെ ശക്തി പോലോത്ത ഏതെങ്കിലും അവയവങ്ങളുടെ ഉപകാരത്തില്‍ ന്യൂനത വരുന്ന രോഗങ്ങള്‍ കാരണമായി മാത്രമേ തയമ്മും അനുവദനീയമാവൂ. വെള്ളമുപയോഗിക്കുന്നത് മൂലം ഇത്തരത്തിലുള്ള പനിയുണ്ടാവുമെന്ന് ഭയന്നാല്‍ തയമ്മും ചെയ്യാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter