ഫാത്തിഹക്ക് മുന്‍പ് ബിസ്മി നബി (സ) പതുക്കെ ഒതിയതായി ഹദീസില്‍ ഉണ്ടല്ലോ ? പിന്നെ എന്ത് കൊണ്ട് ഷാഫി മദ്ഹബ്കാര്‍ ബിസ്മി ഉറക്കെ ഓതുന്നു ?

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഫാതിഹ ഏഴു ആയതുകളടങ്ങിയ സൂറതാണ്. ആ ഏഴില്‍ പെട്ട ഒരു ആയതാണ് ബിസ്മിയും. അത് ഹദീസുകളില്‍ നിന്ന് വ്യക്തമായി മനസ്സിലാക്കാം. നബി തങ്ങള്‍ ബിസ്മി ഓതുകയും അതിനെ ഒരു ആയത് ആയി എണ്ണുകയും ചെയ്തുവെന്ന് ഉമ്മു സലമ (റ) ഉദ്ധരിച്ച ഒരു ഹദീസില്‍ കാണാം. ബിസ്മി ഫാതിഹയില്‍ പെട്ട ആയതാണെന്ന് അലി, ഇബ്നു അബ്ബാസ്, അബൂ ഹുറൈറ (റ) ഉദ്ധരിച്ച ഹദീസിലുമുണ്ട്.അപ്പോള്‍ ഫാതിഹ ഉറക്കെ ഓതണമെന്ന് പറഞ്ഞാല്‍ അതില്‍ ബിസ്മിയും ഉള്‍പെടുമല്ലോ. മാത്രമല്ല നബി തങ്ങള്‍ ബിസ്മി ഉറക്കെ ഓതിയെന്ന് ഇബ്നു അബ്ബാസ് (റ) ഉദ്ധരിച്ച ഹദീസില് കാണാം. ഉറക്കെയാണ് ഓതേണ്ടതെന്ന് അബൂ ബക്‍റ്, ഉമര്‍, ഉസ്മാന്‍ , അലി, മുആവിയ, അമ്മാര്‍, ഇബ്നു ഉമര്‍, ഉബയ്യ് ബ്നു കഅ്ബ് (റ) തുടങ്ങി മുഹാജിറുകളും അന്‍സ്വാറുകളുമായ ഒരുപാട് സ്വഹാബതില്‍ നിന്നും സഈദ് ബ്നു മുസയ്യബ്, മുജാഹിദ് അത്വാഅ് (റ) തുടങ്ങി എണ്ണമറ്റ താബിഉകളില്‍ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ബിസ്മി ഉറക്കെ ഓതാത്തവരുടെ പിറകില്‍ ഇക്‍രിമ (റ) നിസ്കരിക്കാറില്ലായിരുന്നു. ബിസ്മി ഉറക്കെ ഓതണമെന്ന് നിര്‍ദ്ദേശിക്കാന്‍ ചില പണ്ഡിതര്‍ കിതാബ് തന്നെ രചിച്ചിട്ടുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter