ജോലി സ്ഥലത്ത് മുസല്ല ഉപയോഗിച്ച് നിസ്കരിക്കേണ്ടി വരാറുണ്ട് . അപ്പോള്‍ മുസല്ല വിരിക്കുന്ന സ്ഥലം നജസുള്ളതാണോ എന്ന് ഉറപ്പുണ്ടാകാറില്ല ...ഇത്തരം നിസ്ക്കാരം സഹീഹാകുമോ ?

ചോദ്യകർത്താവ്

മശ്ഹൂദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മുസല്ല വിരിച്ച സ്ഥലം നജസുള്ളതാണ് എന്ന ഉറപ്പില്ലെങ്കില്‍ അവിടെ നിസ്കരിച്ചാല്‍ സ്വഹീഹാവുന്നതാണ്. നജസുള്ളതാണോ എന്ന സംശയത്തിന് പ്രസക്തിയില്ല. ഇനി ആ സ്ഥലം നജസുള്ളതാണ് എന്ന് ഉറപ്പുണ്ടെങ്കില്‍ തന്നെ നനവോ മറ്റോ മൂലം മുസല്ലയിലേക്ക് നജസ് പകര്‍ന്നിട്ടില്ലെങ്കില്‍ അവിടെ മുസല്ല വിരിച്ച് നിസ്കരിക്കാവുന്നതാണ്. അത് കറാഹതാണെങ്കിലും നിസ്കാരം ശരിയാവും. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter