ആരെങ്കിലും മുഹറം പത്തിന് നാല് റകഅത്ത് സുന്നത്ത് നിസ്കാരം ഈരണ്ട് റകഅത്തായി നിസകരിക്കുകയും ഒരോ റകഅത്തിലും ഫാത്തിഹക്കു ശേഷം "സൂറത്തുൽ اخلاص " പതിനഞ്ച് 15 തവണ വീതം ഓതുകയും ചെയ്താൽ 'അവന്റെ 50 വര്‍ഷത്തെ പാപങ്ങള്‍ പെറുക്കപ്പെടുകയും,സ്വര്‍ഗ്ഗത്തില്‍ അവന് അല്ലാഹു മിമ്പര്‍ നല്‍കുകയും ചെയ്യും.ഇത് സഹീഹാണോ ?

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ആശൂറാഅ് ദിനത്തിലെ ഈ നിസ്കാരത്തെ കുറിച്ച് ബിദ്അതാണെന്നാണ് സൈനുദ്ദീന്‍ മഖ്ദൂം (റ) തന്റെ ഇര്‍ശാദുല്‍ ഇബാദില്‍ പറഞ്ഞത്. അതുമായി ബന്ധപ്പെട്ട് വന്ന ഹദീസ് സ്വീകരിക്കാന്‍ പറ്റാത്തതും വ്യാജനിര്‍മ്മിതവുമാണെന്നും അദ്ദേഹം പറയുന്നു. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter