ഇശാ നിസ്കരിക്കാതെ ഉറങ്ങിയ ഒരാള്‍ക്ക് സുബ്ഹ് ബാങ്ക് വിളിക്കുന്നതിന് മുമ്പ് ഉണര്‍ന്നു ഇശയും തഹജ്ജുദും കൂടി നിസ്കരിച്ചു കൂടെ?

ചോദ്യകർത്താവ്

സിറാജുദ്ദീന്‍ തങ്ങള്‍ ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇശാഇന്റെ സമയമായതിന് ശേഷം ഇശാ നിസ്കരിക്കാതെ ഉറങ്ങല്‍ കറാഹതാണ്. മഗ്‍രിബ് നിസ്കരിച്ച് ഇശാഇന് സമയമാകുന്നതിന് മുമ്പ് ഉറങ്ങലും കറാഹതാണെന്ന് ചില പണ്ഡിതര്‍ പറഞ്ഞിട്ടുണ്ട്. ഉണരാതെ നിസ്കാരം ഖളാ ആകാനുളള സാധ്യത പരിഗണിച്ചാണ് അത് കറാഹതായത്. നബി തങ്ങള്‍ ഇശാ നിസ്കരിക്കാതെ ഉറങ്ങുന്നത് വെറുക്കുമായിരുന്നുവെന്ന് ഹദീസില്‍ കാണാം. ഉറങ്ങിയാല്‍ തന്നെ ഉണര്‍ന്ന് ഇശാ നിസ്കരിക്കുമ്പോള്‍ കൂടെ തഹജ്ജുദും കരുതാവതല്ല. മറിച്ച് ഇശാ നിസ്കരിച്ചതിന് ശേഷം മറ്റു ഫര്‍ളോ സുന്നതോ നിസ്കരിച്ചാല്‍ മാത്രമേ തഹജ്ജുദിന്റെ പ്രതിഫലം ലഭിക്കൂ. കാരണം  ഉറങ്ങുകയും ഇശാഅ് നിസ്കരിക്കുകയും ചെയ്താല്‍ മാത്രമേ തഹജ്ജുദ് സുന്നത്താവൂ. പ്രസ്തുത ഉറക്കം ഇശാഇന്റെ സമയമായതിന് ശേഷം നിസ്കരിക്കുന്നതിന് മുമ്പോ ശേഷമോ ആവാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter