നിസ്കാരത്തില്‍ ഫാത്തിഹ മറന്നു. സൂറത്ത് ഓതിയതിനു ശേഷമാണ് ഓര്‍മ്മ വന്നത് എങ്കില്‍ എന്ത് ചെയ്യണം ?

ചോദ്യകർത്താവ്

മുഹമ്മദ്‌ ത്വാഹ കായംകുളം ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഫാതിഹ ഓതിയിട്ടില്ലയെന്ന് സൂറത് ഓതിക്കഴിഞ്ഞതിനു ശേഷം ഓര്‍മ്മ വന്നാല്‍ ഫാതിഹ ഓതല്‍ നിര്‍ബന്ധമാണ്. ഫാതിഹ ഓതിയതിന് ശേഷം രണ്ടാമത് സൂറത് ഓതിയാല്‍ മാത്രമേ സൂറത് ഓതിയ പ്രതിഫലം ലഭിക്കൂ. കാരണം ഫാതിഹക്ക് ശേഷം സൂറത് ഓതലാണ് സുന്നത്. റുകൂഇല്‍ നില്‍കുമ്പോഴാണ് ഫാതിഹ മറന്നത് ഓര്‍മ വന്നതെങ്കില്‍ നിര്‍ത്തത്തിലേക്ക് തന്നെ മടങ്ങി ഫാതിഹ ഓതിയതിന് ശേഷം റുകൂഇലേക്ക് പോവണം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter