വലിയ അശുദ്ധിയുടെ കുളി കുളിക്കുമ്പോള്‍ ഒരവയവത്തിനു പകരം തയമ്മും ചെയ്യാമോ? അത് പോലെ തയമ്മം ചെയ്യാന്‍ ഏത് മണ്ണാണ് ഉപയോഗിക്കേണ്ടതാണ്?
ചോദ്യകർത്താവ്
സിദ്ദീഖ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ശരീരത്തില്‍ വെള്ളം ചേര്‍ക്കാന്‍ സാധ്യമല്ലാത്ത വിധത്തില്‍ മുറിവോ, വെച്ചുകെട്ടലകളോ ഉണ്ടെങ്കില്‍, നിര്‍ബന്ധ കുളിയില്‍, അതിനു തയമ്മും ചെയ്യാവുന്നതാണ്. വെള്ളം ചേര്‍ക്കാന്‍ സാധ്യമായ എല്ലാ ഭാഗത്തും വെള്ളം ഒലിപ്പിച്ചതിനു ശേഷം മണ്ണു കൊണ്ട് നിയ്യത്തോടെ മുഖം തടവുകയും പിന്നീട് രണ്ട് കൈകള്‍ മുട്ടോടെ വീണ്ടും മണ്ണുപയോഗിച്ച് തടയുക. വലിയ അശുദ്ധിക്കാരന്‍ കുളിക്ക് വേണ്ടി തയമ്മും ചെയ്യുമ്പോള്‍ അതില്‍ തര്‍തീബ് നിര്‍ബന്ധമില്ല. മറിച്ച് ആദ്യം തയമ്മും ചെയ്ത് പിന്നീട് കുളിക്കുന്നതാണ് നല്ലത്. ഒരു തയമ്മും കൊണ്ട് ഒരു ഫര്‍ള് മാത്രമേ നിസ്കരിക്കാവൂ. രണ്ടാമത്തെ ഫര്‍ളിന് വേണ്ടി വീണ്ടും തയമ്മും ചെയ്യുകയും വുദൂ മുറിഞ്ഞിട്ടുണ്ടെങ്കില്‍ വുദൂ എടുക്കുകയും വേണം. വലിയ അശുദ്ധിയുടെ തയമ്മും ആയത് കൊണ്ട് അത് വുദൂഇന് മുമ്പും ആകാവുന്നതാണ്. വുദൂഇന് വേണ്ടി വീണ്ടും തയമ്മും ചെയ്യേണ്ടതില്ല.
തയമ്മും ചെയ്യാന്‍ ശുദ്ധിയുള്ള പൊടിയുള്ള മണ്ണാണ് ഉപയോഗിക്കേണ്ടത്. പൊടിയുള്ള മണ്ണ് കലര്‍ന്ന മണല്‍ കൊണ്ടും തയമ്മം ചെയ്യാവുന്നതാണ്. മണ്ണ്, കല്ല് തുടങ്ങി ചുമരില്‍ അടിച്ച് വരെ തയമ്മും ചെയ്യാം എന്ന് വിവിധ മദ്ഹബുകളില്‍ വിവിധാഭിപ്രായങ്ങളുണ്ട്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.