തലപ്പാവിനു മുകളില്‍ സുജൂദ് ചെയ്താല്‍ നിസ്കാരം ശരിയാവുമോ?

ചോദ്യകർത്താവ്

ജുനൈദ് പാലക്കത്തൊടി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നെറ്റിയില്‍ നിന്ന് അല്‍പമെങ്കിലും നിലത്ത് തട്ടിയായിരിക്കണം സുജൂദ്. അങ്ങനെ നിലത്ത് സ്പര്‍ശിക്കുന്നുണ്ടെങ്കില്‍ സുജൂദ് ശരിയാവും. നെറ്റിയുടെ അല്‍പം ഭാഗം പോലും നിലത്ത് സ്പര്‍ശിക്കാതെ ധരിച്ച തലപ്പാവിനു മുകളില്‍ സുജൂദ് ചെയ്താല്‍ സുജൂദ് ശരിയാവില്ല. നെറ്റിയുടെ പൂര്‍ണമായും നിലത്ത് വെക്കലാണ് ഉത്തമം. നെറ്റിയുടെ അല്‍പം മാത്രം നിലത്ത് വെച്ച് ബാക്കിയുള്ളത് ഉയര്‍ത്തി വെച്ചും അല്ലെങ്കില്‍ അല്‍പം നിലത്തും ബാക്കി തലപ്പാവ് പോലത്തതിലും സുജൂദ് ചെയ്യുന്നത് കറാഹതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter