അറബിയല്ലാത്ത ഭാഷകളില്‍ ഖുതുബ നടക്കുന്ന പള്ളികളില്‍ ജുമുഅ നിസ്‍കരിക്കാമോ?

ചോദ്യകർത്താവ്

സൈനാല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഖുത്വുബയുടെ റുക്നുകള്‍ അറബിയിലായിരിക്കല്‍ നിര്‍ബന്ധമാണ്. ഖുതുബയുടെ നിര്‍ബന്ധഘടകങ്ങള്‍ക്കിടയില്‍ ഇതരഭാഷയില്‍ അവയുടെ വിശദീകരണമെന്നോണം വല്ലതും പറയുകയാണെങ്കില്‍ പണ്ഡിതര്‍ പറയുന്നത്, അവിടെ ഖുതുബയായി പരിഗണിക്കപ്പെടുന്നത് അറബിയില്‍ പറയുന്ന ഭാഗം മാത്രമാണ്. അവക്ക് ഇടയില്‍ വരുന്ന അനറബി ഭാഷയിലുള്ളത് ഖുതുബയില്‍ പെട്ടതല്ല. അത് കൊണ്ട്, നിര്‍ബന്ധഘടകങ്ങള്‍ക്കിടയില്‍ അന്യസംസാരം കൊണ്ട് വിട്ടുപിരിക്കുന്ന അതേ വിധിയാണ് അവിടെയും വരിക. നീണ്ടുപോയാല്‍ അത് ഖുതുബയുടെ സാധുതയെ ബാധിക്കും, ചുരുങ്ങിയ രൂപത്തിലാണ് എങ്കില്‍ അത് സാധുതയെ ബാധിക്കുകയുമില്ല എന്നതാണ് വിധി. ഖുതുബയുടെ സാധുതയെ ബാധിക്കുന്ന തരത്തിലുള്ള പരിഭാഷയാണെങ്കില്‍, അത്തരത്തില്‍ നിര്‍വ്വഹിക്കപ്പെടുന്ന ജുമുഅ ശരിയല്ലെന്ന് ഉറപ്പിച്ച് പറയാം. ഖുതുബയുടെ ഭാഷയെ സംബന്ധിച്ച് മുമ്പ് പ്രസിദ്ധീകരിച്ചത് ഇവിടെ വായിക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter