സുബ്ഹിയുടെ ജമാഅത് നടന്നു കൊണ്ടിരുക്കുമ്പോള്‍ അതിന്റെ സുന്നത്ത് നിസ്ക്കരിക്കാമൊ?

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇഖാമത് തുടങ്ങിയാല്‍ പിന്നെ ജമാഅതിന് മുമ്പ് സുന്നത് നിസ്കാരങ്ങള്‍ കറാഹതാണ്. ഇഖാമതിന് സമയമടുത്ത നേരത്തും വിധി ഇതാണ്. ഇഖാമത് വിളിക്കുന്ന അവസരത്തില്‍ പള്ളിയില്‍ പ്രവേശിക്കുന്നവന്‍ അവിടെ നില്‍കുകയും ശേഷം ജമാഅത് കഴിഞ്ഞതിന് ശേഷം സുന്നത് നിസ്കാരങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുകയാണ് വേണ്ടത്. നിസ്കരിക്കുന്ന അവസരത്തില്‍ ഇഖാമത് കൊടുത്താല്‍ ആ നിസ്കാരം അവന്‍ പൂര്‍ത്തിയാക്കണം. ഇഖാമതിന്റെ സന്ദര്‍ഭത്തില്‍ നിസ്കാരിച്ച് കൊണ്ടിരിക്കുന്ന സുന്നത് പൂര്‍ത്തിയാക്കാന്‍ നിന്നാല്‍ ജമാഅത് നഷ്ടപ്പെടുമെന്ന് പേടിച്ചാല്‍ മറ്റൊരു ജമാഅത് ലഭിക്കാന്‍ സാധ്യത ഇല്ലാതെ വരുകയും ചെയ്താല്‍ നിസ്കാരം മുറിച്ച് ജമാഅതില്‍ പ്രവേശിക്കണമെന്നാണ് നിയമം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter