തഹജ്ജുദ് കുറഞ്ഞതു എത്ര റകഅതാണ് , കൂടിയാല്‍ എത്രവരെ നിസ്ക്കരിക്കാം?

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ രാത്രി ഉറക്കമുണര്‍ന്ന ശേഷം സുബ്ഹിക്ക് മുമ്പായി നിര്‍വ്വഹിക്കുന്നതാണ് തഹജ്ജുദ്. വളരെയേറെ പ്രാധാന്യമുള്ളതാണ് തഹജ്ജുദ് നിസ്കാരം. ചുരുങ്ങിയത് രണ്ട് റകഅതാണ്. ഇത് രണ്ട് റക്അത് മുതല്‍ എത്രയും ആവാമെന്നാണ് ശാഫീ മദ്ഹബ്. ഹനഫീ മദ്ഹബ് പ്രകാരം പരമാവധി എട്ടും മാലികീ മദ്ഹബനുസരിച്ച് ഒരഭിപ്രായ പ്രകാരം പത്തും മറ്റൊരഭിപ്രായ പ്രകാരം പന്ത്രണ്ടുമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter