മുന്തിച്ചും പിന്തിച്ചും ജംആക്കുമ്പോള്‍ എങ്ങനെയാണ് നിയ്യത് ചെയ്യേണ്ടത്?

ചോദ്യകർത്താവ്

ജഅ്ഫര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിസ്കാരം മുന്തിച്ച് ജംആക്കുമ്പോള്‍ ഒന്നാമത്തെ നിസ്കാരത്തിന്റെ നിയ്യത് വെക്കുന്ന അവസരത്തിലോ ആ നിസ്കാരം അവസാനിക്കുന്നതിന് മുമ്പോ തന്നെ രണ്ടാമത്തെ നിസ്കാരത്തെ മുന്തിച്ച് ജംആക്കുന്നുവെന്ന് കരുതണം. ഒന്നാമത്തെ നിസ്കാരത്തിനു നിയ്യത് വെക്കുന്ന അവസരത്തില്‍ നിയ്യത് ചെയ്യലാണ് നല്ലത്. അപ്പോള്‍ ളുഹ്റിനോടൊപ്പം ളുഹ്റിന്റെ സമയത്ത് അസ്വറ് നിസ്കരിക്കുന്ന ആള്‍ ളുഹ്റിന് നിയ്യത് വെക്കുന്ന അവസരത്തില്‍ അസ്റിനെ മുന്തിച്ച് ജംആക്കുന്നുവെന്ന് കരുതണം. പിന്തിച്ച് ജംആക്കുമ്പോള്‍ നിസ്കരിക്കുന്ന അവസരത്തില്‍ നിയ്യത് ചെയ്യേണ്ടതില്ല. മറിച്ച് ഒന്നാമത്തെ നിസ്കാരത്തിന്റെ സമയത്ത് ആ നിസ്കാരം നിര്‍വഹിക്കാന്‍ സാധ്യമാവുന്ന സമയം കഴിയും മുമ്പ് തന്നെ ഈ നിസ്കാരത്തെ അസ്റിലേക്ക് പിന്തിച്ച് ജംആക്കാന്‍ കരുതി എന്ന് നിയ്യത് ചെയ്യേണ്ടതാണ്. ജംഅ് ഖസ്റിനെ കുറിച്ച് കൂടുതല്‍ ഇവിടെ നോക്കുക കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter