നജസുകൾ എന്തെല്ലാം ആകുന്നു ?

ചോദ്യകർത്താവ്

മുഹമ്മദ് ആശിഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ദ്രാവക രൂപത്തിലുള്ള മസ്തുണ്ടാക്കുന്നവ, നായ, പന്നി, മനുഷ്യന്‍ മത്സ്യം വെട്ടുകിളി എന്നിവയല്ലാത്ത ശവങ്ങള്‍, രക്തം, ചലം. ഛര്‍ദ്ദിച്ചത്, കാഷ്ടം, മൂത്രം, മദ്‍യ് (വികാരമുണ്ടാവുന്ന അവസരത്തില്‍ പുറത്ത് വരുന്ന ഇന്ദ്രിയമല്ലാത്ത ദ്രാവകം), വദ്‍യ് (മൂത്രമൊഴിച്ചതിനു ശേഷമോ ഭാരം ചുമക്കുമ്പോഴോ പുറത്ത് വരുന്ന ദ്രാവകം ), തിന്നപ്പെടാത്ത ജീവികളുടെ പാല്‍,  ഇവയാണ് നജസുകള്‍. ജീവനുള്ള വസ്തുക്കളില്‍ നിന്ന് വേര്‍പ്പെട്ട അവയവങ്ങള്‍ ആ ജീവിയുടെ ശവത്തിന്റെ നിയമമാണ്. അഥവാ മനുഷ്യന്‍ മരിച്ചാലും നജസല്ല. അത് കൊണ്ട് അവനില്‍ നിന്ന് ജീവിത കാലത്ത് വേര്‍പെടുന്ന അവയവങ്ങളും നജസല്ല. തിന്നപ്പെടുന്ന ജീവികളില്‍ നിന്നും വേര്‍പെടുന്ന രോമം മുടി തൂവല്‍ പോലോത്തവ നജസല്ല. ഉറങ്ങുന്നവന്റ വായിലൂടെ ഒലിക്കുന്നതും തികട്ടി വരുന്നതും ആമാശയത്തില്‍ നിന്നാണെങ്കില്‍ അതും നജസാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter