പുത്തന്‍വാദികളെ തുടര്‍ന്നു നമസ്കരിക്കാമോ?

ചോദ്യകർത്താവ്

മുഹമ്മദ്‌ ത്വാഹ കായംകുളം ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ബിദ്അതുകാരനോട് തുടര്‍ന്ന് നിസ്കാരം ശരിയാവുന്നതാണ്, എന്നാല്‍ അത് കറാഹതാണെന്നാണ് കര്‍മ്മശാസ്ത്രപണ്ഡിതര്‍ പറയുന്നത്. അവരെ തുടരുന്നതിനേക്കാള്‍ തനിച്ചു നിസ്കരിക്കുന്നതാണ് ഉത്തമം. എന്നാല്‍ മറ്റു ജമാഅത് ലഭിക്കാതാവുകയും തനിച്ച് നിസ്കരിക്കേണ്ടിവരികയും ചെയ്യുന്ന സാഹചര്യത്തില്‍ അത് അനുവദനീയമാണെന്ന് ഇമാം സുബ്കി(റ)വും മറ്റു ചില പണ്ഡിതരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ജീവിതത്തിലെ ഓരോ അടക്കവും അനക്കവും ആരാധനയാക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter