ചിലന്തി വല നജസാണോ? പൊറുക്കപ്പെടുന്ന നജസുകള്‍ ഏതെല്ലാം?

ചോദ്യകർത്താവ്

മുഹമ്മദ് ആശിഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ചിലന്തി വല ചിലന്തിയുടെ കേലയാണ് മാത്രമല്ല അത് ചത്ത പ്രാണികളെയാണ് ഭക്ഷിക്കാറുള്ളത്. അത് കൊണ്ട് നജസാണെന്ന് ഒരു വിഭാഗം പണ്ഡിതര്‍ പറയുന്നുണ്ടെങ്കിലും അത് നജസല്ലെന്ന അഭിപ്രായമാണ് പ്രബലമായത്. കൊതുക് പോലോത്ത ഒലിക്കുന്ന രക്തമില്ലാത്ത ജീവികളുടെ രക്തം, അവയുടെ കാഷ്ടം മൂത്രം, റോഡുകളിലെ മണ്ണ്, അന്യരുടെ കുറഞ്ഞ രക്തം, സ്വന്തം ശരീരത്തിലെ മുറിവില്‍ നിന്നൊലിക്കുന്ന രക്തം ചലം അതെത്ര അധികരിച്ചാലും ഇവയെല്ലാം നജസാണെങ്കിലും പൊറുക്കപ്പെടുന്നവയാണ്. അത് പോലെ സൂക്ഷിക്കാന്‍ ബുദ്ധിമുട്ടായതെല്ലാം പൊറുക്കപ്പെടുന്ന നജസുകളാണ്. സൂക്ഷിക്കാനുള്ള പ്രയാസം  കാലത്തിനും പ്രദേശത്തിനുമനുസരിച്ച് മാറും . കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter