നിസ്കരിച്ച് കൊണ്ടിരിക്കുമ്പോള്‍ സലാം പറഞ്ഞാല്‍ മടക്കേണ്ടതുണ്ടോ

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിസ്കരിക്കുന്നവന്‍ സലാം മടക്കല്‍ നിര്‍ബന്ധമില്ല. നിസ്കാരത്തില്‍ വാക്ക് കൊണ്ട് സലാം മടക്കരുത്. അസ്സലാമു അലൈകും തുടങ്ങി അഭിസംബോധനം ചെയ്യുന്ന വാക്ക് കൊണ്ടായാല്‍ നിസ്കാരം ബാത്വിലാവും. അസ്സലാമു അലൈഹി തുടങ്ങിയ പദങ്ങള്‍ കൊണ്ടാണെങ്കില്‍ ബാത്വിലാവില്ല. എന്നാല്‍ നിസ്കാരത്തിലാണെങ്കിലും ആംഗ്യം കൊണ്ടും നിസ്കാരം കഴിഞ്ഞതിനു ശേഷം വാക്ക് കൊണ്ടും സലാം മടക്കല്‍ സുന്നതാണ്. നിസ്കരിക്കുന്നവനോട് സലാം പറയുന്നതിനു വിരോധമൊന്നുമില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter