തഹജ്ജുദ് നിസ്കാരം എത്ര റകഅതാണ്? ഏത് സൂറതാണ് ഓതേണ്ടത്?

ചോദ്യകർത്താവ്

മുഹമ്മദ്‌ ത്വാഹ കായംകുളം ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ രാത്രി ഉറക്കമുണര്‍ന്ന ശേഷം സുബ്ഹിക്ക് മുമ്പായി നിര്‍വ്വഹിക്കുന്നതാണ് തഹജ്ജുദ്. വളരെയേറെ പ്രാധാന്യമുള്ളതാണ് തഹജ്ജുദ് നിസ്കാരം. ചുരുങ്ങിയത് രണ്ട് റകഅതാണ്. ഇത് രണ്ട് റക്അത് മുതല്‍ എത്രയും ആവാമെന്നാണ് ശാഫീ മദ്ഹബ്. ഹനഫീ മദ്ഹബ് പ്രകാരം പരമാവധി എട്ടും മാലികീ മദ്ഹബനുസരിച്ച് ഒരഭിപ്രായ പ്രകാരം പത്തും മറ്റൊരഭിപ്രായ പ്രകാരം പന്ത്രണ്ടുമാണ്. തഹജ്ജുദ് നിസ്കാരത്തില്‍ പ്രത്യേകം സൂറതുകള്‍ ഹദീസുകളില്‍ വന്നിട്ടില്ല. ഇമാം ബുഖാരി നിവേദനം ചെയ്യുന്ന ഹദീസില്‍ പ്രവാചകര്‍ തഹജ്ജുദില്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കാറുള്ളതായി കാണാം, اللهم لك الحمد أنت قيم السماوات والأرض ومن فيهن ولك الحمد لك ملك السماوات والأرض ومن فيهن ولك الحمد أنت نور السماوات والأرض ومن فيهن ولك الحمد أنت ملك السماوات والأرض ومن فيهن ولك الحمد أنت الحق ووعدك حق ولقاؤك حق وقولك حق والجنة حق والنار حق لك أسلمت وبك آمنت وعليك توكلت وإليك أنبت وبك خاصمت وإليك حاكمت فاغفر لي ما قدمت وما أخرت وما أسررت وما أعلنت أنت المقدم وأنت المؤخر لا إله إلا أنت و لا إله غيرك ولا حول ولا قوة إلا بالله കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter