ഞാന്‍ സുന്നത് നിസ്കരിക്കുന്നവനെ തുടര്‍ന്നു ഫര്‍ദ് നിസ്കരിക്കാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ നിസ്കാരം കഴിഞ്ഞപ്പോള്‍ അദ്ദേഹം എന്നെ തുടര്‍ന്ന് ഫര്‍ദ് നിസ്കരിച്ചു. ഇത് ശരിയാണോ?

ചോദ്യകർത്താവ്

അബ്ദുല്‍ ജലീല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ചോദ്യത്തില്‍ പറയപ്പെട്ട വിധം തുടര്‍ന്ന് നിസ്കരിക്കുന്നതിന് വിരോധമില്ല. ആദ്യത്തേത് സുന്നതിന്  പിന്നിലെ ഫര്‍ള് നിസ്കാരമാണ്. ശേഷമുള്ളത് ഫര്‍ദിനു പിന്നിലെ ഫര്‍ള് നിസ്കാരവും രണ്ടും അനുവദനീയമാണ്.  ഇമാമിന് അദ്ദേഹത്തിന്റെ നിസ്കാരം കഴിഞ്ഞതിനു ശേഷം ഈ നിസ്കാരത്തിലെ മസ്ബൂഖിനെ മറ്റൊരു നിസ്കാരത്തിന് വേണ്ടി തുടരാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter