മനപൂര്‍വ്വം നിസ്കാരം ഖളാ ആക്കുന്നതിന്റെ വിധിയെന്ത്?
ചോദ്യകർത്താവ്
ശുഐബ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
നിസ്കാരം കൃത്യസമയത്ത് തന്നെ നിസ്കരിക്കുന്നതിന്‍റെ ആവശ്യകതയും പ്രാധാന്യവും പ്രത്യേകം പറയേണ്ടതില്ലല്ലോ. ന്യായമായ കാരണമില്ലാതെ നിസ്കാരം ഖളാഅ് ആകുന്നത് വളരെ വലിയ പാപമാണ്. അത് നിഷിദ്ധവുമാണ്. ഇസ്‍ലാമില്‍ഏറ്റും പ്രധാനപ്പെട്ട ആരാധനയാണ് നിസ്കാരം. മടി കാരണം നിസ്കാരം ഉപേക്ഷിക്കുന്നവനോട് തൌബ ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടും അത് ചെയ്തില്ലെങ്കില്‍ ഇസ്‍ലാമിക നിയമമുള്ളിടത്ത് അവനെ കൊല്ലണമെന്നാണ് ശരീഅത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.