നിസ്കാരത്തില്‍ പൊട്ടിക്കരഞ്ഞാല്‍ നിസ്കാരം സ്വീകരിക്കുമോ?

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിസ്കാരത്തില്‍ രണ്ട് ഹര്‍ഫ് പുറത്ത് വരും വിധം കരഞ്ഞാല്‍ അത് ആഖിറതിനെ ഓര്‍ത്തിട്ടാണെങ്കിലും നിസ്കാരം ബാത്വിലാവും. അപ്പോള്‍ ശബ്ദം പുറത്ത് വരും വിധം പൊട്ടിക്കരയുന്നത് നിസ്കാരം ബാത്വിലാവാന്‍ കാരണമാണ്. ഇങ്ങനെ നിസ്കാരം ബാത്വിലാവാത്ത വിധമായിരുന്നു നബി തങ്ങളും സ്വാലിഹീങ്ങളും നിസ്കാരത്തില്‍ കരഞ്ഞിരുന്നത് എന്ന് മനസ്സിലാക്കണം. പക്ഷെ നിയന്ത്രിക്കാന്‍ സാധിക്കാത്ത വിധം കരച്ചില്‍ അതിജയിച്ചാല്‍ സാധാരണ ഗതിയില്‍ കൂടുതലായിട്ടില്ലെങ്കില്‍ നിസ്കാരം ബാത്വിലാവില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിുക്കാനും നാഥന്‍ തുണക്കട്ടെ.  

ASK YOUR QUESTION

Voting Poll

Get Newsletter