ശാഫി മദ്ഹബ് പ്രകാരം അസര്‍ ഖളാഅ് ആവാതെ നിസ്കരിക്കാവുന്ന പരമാവധി സമയം ഏത് വരെ? സൂര്യാസ്തമയത്തിനു ഏതാനും മിനുറ്റ് മുമ്പായി നിസ്കരിക്കാന്‍ അസര്‍ പിന്തിക്കുന്നത് തെറ്റാകുമോ ? ഈ വിഷയവുമായി ബന്ധപ്പെട്ടുള്ള ഹദീസുകളുടെ വെളിച്ചത്തില്‍ വിശദീകരിക്കാമോ ?

ചോദ്യകർത്താവ്

മാഹീന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അസ്ര്‍ നിസ്കാരത്തിന്‍റെ സമയം അവസാനിക്കുന്നത് സൂര്യന്‍ പൂര്‍ണ്ണമായി അസ്തമിക്കുന്നതോടെയാണ്, അഥവാ, മഗരിബിന്‍റെ സമയം തുടങ്ങുന്നത് വരെ എന്നര്‍ത്ഥം. وَقْتُ الْعَصْرِ مَا لَمْ تَغْرُبْ الشَّمْسُ സൂര്യന്‍ അസ്തമക്കാതിരിക്കുന്ന സമയം അസ്റിന്റെ സമയമാണ് എന്ന് സ്വഹീഹായ ഹദീസില്‍ വന്നിട്ടുണ്ട്. ഒരു വസ്തുവിന്റെ നിഴല്‍ ഇരട്ടിയാവുന്നതിന് മുമ്പ് തന്നെ അസ്റ് നിസ്കരിക്കുന്നതാണ് ഉത്തമം. ജിബ്‍രീല്‍ (അ) രണ്ട് ദിവസം അസ്വറ് നിസ്കരിച്ചു അതില്‍ രണ്ടാമത്തെ ദിവസം നിസ്കരിച്ചത് ഈ സമയത്താണ്. സൂര്യന്‍ മഞ്ഞ നിറമാവുന്നത് വരെ അസ്വറ് പിന്തിപ്പിക്കുന്നത് കറാഹതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.                                                  

ASK YOUR QUESTION

Voting Poll

Get Newsletter