സുബഹ്, ളുഹര്‍, മഗ്രിബ്‌ നമസ്കാരങ്ങളില്‍ റകഅത് നഷ്ടപ്പെട്ട് 2,4,3 റക്അതില്‍ പിന്തുടരുന്നവര്‍ ആദ്യത്തെയും അവസാനത്തെയും അത്തഹിയ്യാതും സ്വലാതും എപ്പോള്‍ നിര്‍വഹിക്കണം എന്നു വിശദീകരിക്കാമോ ?

ചോദ്യകർത്താവ്

അഷര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മസ്ബൂഖായ മഅ്മൂം തന്റെ രണ്ടാമത്തെ റക്അതില്‍ ഒന്നാമത്തെ അത്തഹിയ്യാതും അവസാനത്തെ റകഅതില്‍ അവസാനത്തെ അത്തഹിയ്യാതും ഓതണം. തന്റെ രണ്ടാമത്തെ റകഅതിന്റെ സമയത്ത് ഇമാമിന്റെ മൂന്നാമത്തെ റക്അത് ആണെങ്കില്‍ മസ്ബൂഖ് ഒന്നാമത്തെ അത്തഹിയ്യാത് ഓതേണ്ടതില്ല. ഉദാഹരണമായി ളുഹ്റിന്റെ രണ്ടാമത്തെ റക്അതില്‍ തുടര്‍ന്നു. അപ്പോള്‍ മഅ്മൂമിന്റെ രണ്ടാമത്തെ റക്അത് ഇമാമിന്റെ മൂന്നാമത്തെ റക്അതായിരിക്കും. ആ അവസരിത്തില്‍ മഅ്മൂം ഒന്നാമത്തെ അത്തഹിയ്യാത് ഓതരുത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter