എന്റെ ഭാര്യ ഗര്‍ഭിണിയാണ്. അവള്‍ക്ക് നിസ്കരിക്കാന്‍ സാധിക്കുന്നില്ല. ഇരുന്ന് നിസ്കരിച്ചാല്‍ മതിയാകുമോ? എങ്ങനെയാണ് ഇരുന്ന് നിസ്കരിക്കേണ്ടത്?

ചോദ്യകർത്താവ്

അബ്ദുല്‍ ഖാദിര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ നിസ്കാരത്തില്‍ നില്‍ക്കുക എന്ന നിബന്ധന സാധിക്കുന്നവര്‍ക്ക് മാത്രമുള്ളതാണ്. നില്‍ക്കുന്നതിലൂടെ സാധാരണ ഗതിയില്‍ സഹിക്കാനാവാത്ത പ്രയാസം നേരിടുന്നവര്‍ക്ക്  ഇരുന്ന് നിസ്കരിക്കാവുന്നതാണ്. സഹിക്കാനാവാത്ത പ്രയാസം എന്നതിന്, നിന്നാല്‍ അനുഭവപ്പെടുന്ന പ്രയാസം കാരണം ഖുശൂഅ് നഷ്ടപ്പെടുമെന്നതാണ് മാനദണ്ഡമെന്ന് പല പണ്ഡിതരും പറഞ്ഞിട്ടുണ്ട്. രണ്ട് സൂജുദുകള്‍ക്കിടയില്‍ ഇരിക്കുന്ന പോലെ ഇരിക്കലാണ് ഉത്തമം. ഇരുന്ന് നിസ്കരിക്കുന്നവന്‍ റുകൂഅ് ചെയ്യുമ്പോള്‍ രണ്ട് കാല്‍മുട്ടുകളോട് നെറ്റിത്തടം നേരിടുന്ന വിധം  കുനിയണം. സുജൂദിന്റെ സ്ഥാനത്തോട് നേരിടുന്ന വിധം കുനിയലാണുത്തമം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter