നമസ്കരിക്കുന്നവരുടെ മുന്നില്‍ കൂടി 3 അടി മാറി പോകാമോ?

ചോദ്യകർത്താവ്

ശാനവാസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിസ്കരിക്കുന്നവന്‍ അവനു മുന്നില്‍ ഒരു മറ വെക്കല്‍ സുന്നതാണ്. ചുമരിലേക്ക് മുന്നിട്ട് നിസ്കരിക്കുക അതിനു സാധ്യമായില്ലെങ്കില്‍ തൂണിലേക്ക് മുന്നിട്ട് നിസ്കരിക്കുക അതു ലഭിച്ചില്ലെങ്കില്‍ മുന്നില്‍ വടി കുത്തിവെക്കുക അതുമായില്ലെങ്കില്‍  മുസല്ല വിരിക്കുകയോ മുന്നില്‍ വരക്കുകയോ ചെയ്ത് കൊണ്ടാണ് മറ വെക്കേണ്ടത്. മറക്കും അവന്റെ മടമ്പിനുമിടയില്‍ മൂന്ന് മുഴമോ അതില്‍ കുറവോ ആണ് ദൂരമുണ്ടാവേണ്ടത്. വിശദീകരിക്കപ്പെട്ട വിധം മറ വെച്ച് നിസ്കരിക്കുന്നവനു മുന്നിലൂടെ നടക്കുന്നത് ഹറാമാണ്. നിസ്കരിക്കുന്നവന് മൂന്നിലൂടെ നടക്കുന്നവനുള്ള ശിക്ഷയെ കുറിച്ച് അവന്‍ മനസ്സിലാക്കിയിരുന്നുവെങ്കില്‍ നാല്‍പത് വര്‍ഷം നില്‍കലാകുമായിരുന്നു നല്ലതെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. നടക്കുന്നവനെ തടയല്‍ നിസ്കരിക്കുന്നവനും അത് കാണുന്നവര്‍ക്കും സുന്നതാണ്. മറയില്ലാതെയോ മറയ്കു വിദൂരത്ത് നിന്നോ നിസ്കരിക്കുന്നവന് നടക്കുന്നവനെ തടയല്‍ സുന്നതില്ല മാത്രമല്ല അവന്റെ മുന്നിലൂടെ നടക്കല്‍ ഹറാമുമല്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter