ഫര്ളിൽ നിന്ന് സുന്നതിലെക്ക് പോയാല നിസ്കാരം ബാത്വിൽ ആകുമോ?ജമാഅത് നിസ്കാരത്തിലും ഇത് ബാധകമാണോ?

ചോദ്യകർത്താവ്

സൈനല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഫര്‍ളില്‍ നിന്ന് സുന്നതിലേക്ക് മടങ്ങിയാല്‍ നിസ്കാരം ബാത്വിലാവും. ഉദാഹരണമായി ഇസ്തിറാഹതിന്റെ ഇരുത്തം ഒഴിവാക്കി നാം അടുത്ത റക്അതിലേക്ക് എഴുന്നേറ്റ് നിന്നു. ശേഷം ഇസ്തിറാഹതിന് വേണ്ടി ഇരുന്നാല്‍ നിസ്കാരം ബാത്വിലാവുന്നതാണ്. എന്നാല്‍ ജമാഅതായി നിസ്കരിക്കുമ്പോള്‍ ഇമാമിനോട് എതിരാവല്‍ മോശമായി ഗണിക്കപ്പെടും വിധമുള്ള സുന്നതുകളില്‍ ഇമാമിനോടൊപ്പം ചെയ്യാതെ അടുത്ത ഫര്‍ളിലേക്ക് പോയാല്‍ ആ സുന്നതിലേക്ക് തന്നെ തിരിച്ച് പോവല്‍ നിര്‍ബന്ധമാണ്. ഉദാഹരണമായി ഇമാം ആദ്യത്തെ അത്തഹിയ്യാതിനു വേണ്ടി ഇരിക്കുകയും മഅ്മൂം അത് ചെയ്യാതെ എഴുന്നേല്‍ക്കുകയും ചെയ്താല്‍ ഇമാമിനെ തുടരുന്നതിനായി അത്തഹിയ്യാതിന്റെ ഇരുത്തത്തിലേക്ക് തന്നെ മടങ്ങല്‍ നിര്‍ബന്ധമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter