മൂത്രം ഒഴിച്ചതിനു ശേഷം മൂത്രം ഉറ്റുന്നു. നിസ്കരിക്കാന്‍ ബുദ്ധിമുട്ടാണ് എന്താണ് ചെയ്യേണ്ടത്

ചോദ്യകർത്താവ്

സ്വാദിഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മൂത്രം ഒഴിച്ച് ശുദ്ധീകരണം നടത്തുമ്പോള്‍ ആദ്യം ഇസ്തിബ്രാ ചെയ്യണം. അഥവാ തൊണ്ട അനക്കിയും ചുമച്ചും മൂത്രനാളത്തില്‍ തങ്ങി നില്‍ക്കുന്ന മൂത്രാംശങ്ങള്‍ പുറത്തു കൊണ്ടു വരാന്‍ ശ്രമിക്കണം. മാത്രമല്ല. ഇടതു കൈ കൊണ്ട് ലിംഗത്തിന്‍റെ താഴ്ഭാഗത് അതിന്‍റെ മുരടുമുതല് താഴോട്ട്  മൂത്രനാളത്തെ തടവണം. പിന്നെയും മൂത്രം തങ്ങാന്‍ സാധ്യതയുള്ളവര്‍ അല്പം നടക്കുക വരെ ചെയ്യണം. പൂര്‍ണ്ണമായും മൂത്രം പുറത്തു വരാന്‍ അല്പ സമയം ചെലവഴിക്കേണ്ടി വന്നാല്‍ അതും ചെയ്യണം. ഇങ്ങനെ ചെയ്യുന്നതു മൂലം ജമാഅത് നഷ്ടപ്പെട്ടാലും ഇവയെല്ലാം ചെയ്യണം. മേല് പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്താലും മൂത്രം നിലക്കാത്തവരാണെങ്കില്‍ അവര്‍ നിത്യ അശുദ്ധിയുള്ളവരാണ്. അവര്‍ നിസ്കരിക്കേണ്ടത് നിസ്കാര സമയമായതിനു ശേഷം ലിംഗം ശുദ്ധിയാക്കി, വസ്ത്രത്തില് മൂത്രമാകാത്ത വിധം ലിംഗം പഞ്ഞിവെച്ച് കെട്ടിവെക്കുക. വുളൂ ചെയ്യുക. നിസ്കരിക്കുക. ഒരോ ഫര്‍ളു നിസ്കാരത്തിനും പ്രത്യേകം  ലിംഗം കഴുകയും പഞ്ഞിയും കെട്ടാനുപയോഗിച്ച നാടയും മാറ്റുകയും വുളൂ ചെയ്യുകയും വേണം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter