വീട്ടില്‍ നിന്ന് ജമാഅത്ത് ആയി നമസ്കരിക്കുന്നത് ശരിയാണോ?

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. പുരുഷന്മാര്‍ നിസ്കരിക്കേണ്ടത് പള്ളിയില്‍ നിന്നാണല്ലോ. പള്ളിയില്‍ വെച്ച് ജമാഅതായി നിസ്കരിക്കുന്നതാണ് ഏറ്റവും ഉത്തമം. വീട്ടില്‍ വെച്ച് ജമാഅതായി നിസ്കരിച്ചാലും ജമാഅതിന്റെ പ്രതിഫലം ലഭിക്കും.  പള്ളിയില്‍ പോയാല്‍ ജമാഅത് ലഭിക്കില്ലെന്നും വീട്ടില്‍ നിന്ന് ജമാഅത് ലഭിക്കുമെന്നും ബോധ്യപ്പെട്ടാല്‍ ജമാഅതിനാണ് മുഖ്യ പരിഗണന നല്‍കേണ്ടത്. വീട്ടില്‍ നിന്ന് നമസ്കരിച്ചാല്‍ വീട്ടുകാര്‍ക്ക് കൂടെ ജമാഅത് ലഭിക്കുമെന്നും അല്ലെങ്കില്‍ വീട്ടുകാര്‍ക്ക് ജമാഅത് നഷ്ടപ്പെടുമെന്നും ബോധ്യമായാല്‍ വീട്ടിലെ ജമാഅതാണ് ഉത്തമമെന്ന് ചില പണ്ഡിതര്‍ പറഞ്ഞിട്ടുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter