1. മഗ്‍രിബ് നിസ്കാരം ഖളാആകുന്നത് എപ്പോഴാണ്? 2. മസ്ബൂഖിനെ തുടരാമോ.3. നിയ്യത് വെക്കാതെ ജമാഅതില്‍ പങ്കെടുക്കാമോ?

ചോദ്യകർത്താവ്

ശബീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. 1. മഗ്‍രിബ് നിസ്കാര സമയം ഇശാവരെയുണ്ടെന്നതാണ് കര്‍മ്മശാസ്ത്ര പണ്ഡിതര്‍ക്കിടയിലെ ഏറ്റവും പ്രബലമായ അഭിപ്രായം. അഞ്ചു റക്അത് നിസ്കരിക്കാനുള്ള സമയമേ ഉള്ളൂ എന്ന പ്രബലമല്ലാത്ത അഭിപ്രായമുള്ളതിനാല്‍ മഗ്റിബ് എത്രയും പെട്ടെന്നു നിസ്കരിക്കലാണ് ഏറ്റവും സൂക്ഷ്മത. 2. മറ്റൊരു ജമാഅതിലെ മസ്ബൂഖ് ആയ മഅ്മൂമിനെ ആ ജമാഅത് കഴിയുന്നതോടെ തുടരാവുന്നതാണ്. ആ തുടര്‍ച്ചക്ക് പ്രതിഫലം ലഭിക്കുമെന്നത് തന്നെയാണ് ശാഫീ മദ്ഹബിലെ അഭിപ്രായം. എന്നാല്‍, മറ്റു ചില മദ്ഹബുകളിലെ ചില പണ്ഡിതര്‍ ഈ വിഷയത്തില്‍ എതിരഭിപ്രായക്കാരാണ്, അങ്ങനെ തുടരുന്നതിന് തുടര്‍ച്ചയുടെ പ്രതിഫലം ലഭിക്കില്ലെന്നും അത് ശരിയല്ലെന്നുമാണ് അവര്‍ അഭിപ്രായപ്പെടുന്നത്. 3. തുടര്‍ച്ചയുടെ നിയ്യത് വെക്കാതെ നിസ്കരിക്കുന്ന ഓരുവനെ ചലനങ്ങളിലും സലാമിലും തുടരുമ്പോള്‍, മുന്നില്‍ നിസ്കരിക്കുന്നവനുമായി യോചിച്ചു പോകാനെന്ന ഉദ്ദേശത്തോടെ നിസ്കാരത്തിന്‍റെ പ്രവര്‍ത്തികളില്‍ അസാധരണമായ കാത്തിരിപ്പുണ്ടായാല്‍ നിസ്കാരം ബാഥിലാകും. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter