നിസ്കാരത്തില്‍ ഒരാള്‍ മരണപ്പെട്ടാല്‍ അടുത്ത് നില്‍ക്കുന്നവര്‍ നിസ്കാരം തുടരണോ അതോ അയാളെ പരിപാലിക്കണോ ...?

ചോദ്യകർത്താവ്

അബ്ദുല്‍ വാഹിദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മരിക്കാനടുത്തവനെ രക്ഷപ്പെടുത്തുക അക്രമിയെ തടഞ്ഞു നിര്‍ത്തുക അപകടത്തില്‍ നിന്ന് രക്ഷിക്കുക പോലോത്ത കാരണങ്ങള്‍ കൊണ്ട് മാത്രമേ നിസ്കാരം മുറിക്കല്‍ അനുവദനീയമാവൂ. നിസ്കാരത്തിനിടെ മറ്റൊരാള്‍ മരിച്ചാല്‍ നിസ്കാരം മുറിച്ച് അദ്ദേഹത്തിന് മരണാനന്തര ക്രിയകളില്‍ ഏര്‍പെടേണ്ടതില്ല. അത് അനുവദനീയവുമല്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter