ഖബര്‍ ഉള്ള പള്ളികളില്‍ നിസ്കരിക്കാമോ?

ചോദ്യകർത്താവ്

മുഹമ്മദ് നിസാ തയ്യില്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ശുദ്ധിയുള്ള മഖ്ബറയില്‍ നിസ്കരിക്കല്‍ കറാഹതാണ്. കാരണം ഖബറിനുള്ളിലെ നജസിനോട് ശരീരം കൊണ്ട് നേരിടല്‍ (محاذاة) ഉണ്ടാവുന്നു എന്നാണ് പണ്ഡിതര്‍ പറഞ്ഞത്. നാല് ഭാഗങ്ങളെ കൊണ്ടും മുകള്‍ ഭാഗത്ത് കൂടെയും താഴെ ഭാഗത്ത് കൂടെയും നേരിടല്‍ കറാഹതാണെന്ന് പണ്ഡിതര്‍ വ്യക്തമാക്കുന്നു. ഒരു മയ്യിത് പള്ളിയില്‍ കൊണ്ടു വന്നു വെച്ചാലും വിധി ഇതു തന്നെയാണ്. എന്നാല്‍ ശരീരം കൊണ്ട് നേരിടല്‍ ഇല്ലാത്ത വിധം നിസ്കരിച്ചാല്‍ കറാഹതല്ലയെന്നും പണ്ഡിതര്‍ വ്യക്തമാക്കുന്നുണ്ട്. സാധാരണ നിലയില്‍ ഖബ്റിനോട് അടുത്ത് നില്‍ക്കുമ്പോള്‍ മാത്രമേ ഈ കറാഹത് വരൂ. ഖബ്റിലേക്ക് മുന്നിട്ട് നിസ്കരിക്കല്‍ പൊതുവെ കറാഹതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter