ജുമുഅ ഖുതുബയില്‍ ഖലീഫമാര്‍ക്ക് വേണ്ടി ദുആ ചെയ്യല്‍ നിര്‍ബന്ധമല്ലേ?അങ്ങനെ ചെയ്യാത്ത പള്ളിയിലെ ജുമുഅ നിസ്കരിച്ചാല്‍ സ്വഹീഹ് ആകുമോ?

ചോദ്യകർത്താവ്

സൈനല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഖുതുബയില്‍ ഖലീഫമാര്‍ക്ക് വേണ്ടി ദുആ ചെയ്യല്‍ ഖുതുബയുടെ റുക്നുകളില്‍ പെട്ടതല്ല. അത് ചെയ്യല്‍ നിര്‍ബന്ധവുമല്ല. നല്ല പ്രവര്‍ത്തനമാണെന്ന് മാത്രം. അതിനാല്‍ അവര്‍ക്ക് വേണ്ടിയുള്ള ദുആയില്ലെങ്കിലും ഖുതുബയും ജുമുഅയും ശരിയാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter