നമസ്കാരത്തിന്റെ സലാം വീട്ടുമ്പോള്‍ നാം സലാം പറയുന്നത് ആരോടാണ്?

ചോദ്യകർത്താവ്

ഇഹ്സാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വലത് ഭാഗത്തുള്ള മുഅ്മിനീങ്ങളായ ജിന്നുകളെയും മനുഷ്യരെയും മലക്കുകളെയും ഉദ്ദേശിച്ച് കൊണ്ടായിരിക്കണം ഒന്നാമത്തെ സലാം. രണ്ടാമത്തെ സലാം  ഇടത് ഭാഗത്തുള്ളവര്‍ക്കും. രണ്ടാലൊന്ന് കൊണ്ട് മുന്നിലുള്ളവരെയും പിന്നിലുള്ളവരേയും കരുതാമെങ്കിലും ഒന്നാമത്തെ സലാം കൊണ്ട് അവരെ കരുതുന്നതാണ് ഉത്തമം. നമുക്ക് സലാം പറഞ്ഞവര്‍ക്ക് മടക്കല്‍ ഉദ്ദേശിക്കുന്നതും സുന്നത് തന്നെയാണ്. ജമാഅതായി നിസ്കരിക്കുമ്പോള്‍ ഇമാം തന്നെ തുടരുന്നവര്‍ക്ക് സലാം പറയുകയും മഅ്മൂം ഇമാമിന്റെ സലാം മടക്കുകയും ചെയ്യണം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter