സുബുഹിയുടെ സുന്നത് നിസ്കരിക്കാന്‍ പറ്റിയില്ലെങ്കില്‍ സുബഹിക്ക് ശേഷം നിസ്കരിക്കാമൊ

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. എല്ലാ നിസ്കാരത്തിന്റെയും മുമ്പുള്ള സുന്നത് നിസ്കാരത്തിന്റെ സമയം ആ നിസ്കാരത്തിന്റെ സമയമായത് മുതല്‍ സമയം അവസാനിക്കുന്നത് വരെയാണ്. ഫര്‍ദ് നിസ്കരിച്ചതിനു ശേഷവും മുമ്പുള്ള സുന്നത് നിസ്കരിക്കാം. അത് അദാഅ് തന്നെയാണ്. സുബ്ഹിന് ശേഷം നിസ്കാരം ശക്തമായ കറാഹത് (തഹരീമിന്‍റെ കറാഹത്) ആണ്. എന്നാല്‍ ആ സമയത്ത് പാടില്ലാത്തത് പ്രത്യേക കാരണമില്ലാത്ത നിസ്കാരങ്ങളും (നിരുപാധിക സുന്നത് നിസ്കാരം, തസ്ബീഹ് നിസ്കാരം പോലെ) പിന്തിയ കാരണങ്ങളുള്ള നിസ്കാരങ്ങളും (ഇഹ്റാമിന്‍റെയും ഇസ്തിഖാറതിന്‍റെയും നിസ്കാരങ്ങള്‍ പോലെ) മാത്രമാണ്. മുന്തിയ കാരണമുള്ള നിസ്കാരങ്ങള്‍ നഷ്ടപ്പെട്ട ഫര്‍ദോ സുന്നതോ ആയ നിസ്കാരങ്ങള്‍ ഇവ ഈ സമയത്ത് നിര്‍വ്വഹിക്കല്‍ കറാഹതല്ല. മുന്തിയ കാരണമുള്ള നിസ്കാരങ്ങളെന്നാല്‍ വുദൂഇന്റെ രണ്ട് റക്അത് പോലെയാണ്. ആദ്യം വുദൂ എടുത്ത് പിന്നെ രണ്ട് റകഅത് നിസ്കാരം. പിന്തിയ കാരണമുള്ളത് എന്നാല്‍ ഇഹ്റാമിന്റെ രണ്ട് റക്അത് പോലോത്തതാണ്. ഇഹ്റാമിന്റെ മുമ്പാണ് ഈ രണ്ട് റകഅത് നിസ്കരിക്കേണ്ടത്. ആയതിനാല്‍ സുബ്ഹിന് ശേഷവും അതിന്റെ രണ്ട് റക്അത് റവാതിബ് നിസ്കാരം നിര‍്‍വ്വഹിക്കാം. നിസ്കാരം കറാഹതായ സമയങ്ങളറിയാന്‍ ഇവിടെ ക്ലിക്കു ചെയ്യുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter