സ്ഥിരമായി ഹനഫി മദ്ഹബ് തഖ്‍ലീദ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ആള്‍ വൂദൂ ചെയ്യുമ്പോള്‍ ഹനഫി ഇമാമിനെ തഖ്‍ലീദ് ചെയ്യേണ്ടതുണ്ടോ?

ചോദ്യകർത്താവ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സ്വയം ഗവേഷണത്തിന് കഴിവില്ലാത്ത എല്ലാവരും, കര്‍മ്മശാസ്ത്രവിഷയങ്ങളില്‍, ക്രോഡീകൃതരൂപത്തില്‍ ഇന്ന് ലഭ്യമായ നാലാലൊരു മദ്ഹബ് പിന്തുടരേണ്ടതാണ് എന്നാണ് ഭൂരിഭാഗപണ്ഡിതരും പറയുന്നത്. അവയില്‍ ഏതു മദ്ഹബും പിന്തുടരാവുന്നതാണ്, പക്ഷേ, ആ മദ്ഹബിനെ കുറിച്ച് വ്യക്തമായ അറിവും കര്‍മ്മങ്ങളുടെ നിയമങ്ങളും അറിഞ്ഞിരിക്കണം. ഏതെങ്കിലും ഒരു മദ്ഹബ് പിന്തുടരുന്നവനും ചില പ്രത്യേക മസ്അലകളില്‍ മറ്റൊരു മദ്ഹബ് സ്വീകരിക്കാവുന്നതാണ്, പക്ഷേ, അത്തരം സന്ദര്‍ഭങ്ങളില്‍ അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും അതേ മദ്ഹബ് തന്നെയായിരിക്കണം പിടിക്കുന്നത്. സ്ഥിരമായി ഹനഫി മദ്ഹബ് തഖ്‍ലീദ് ചെയ്യാന്‍ ഉദ്ദേശിക്കുകയെന്നാല്‍ നിസ്കാരത്തിന്റെ വിഷയത്തില്‍ അവന്‍ ഹനഫീ മദ്ഹബുകാരനായി എന്നാണല്ലോ അര്‍ത്ഥം. അപ്പോള്‍ നിസ്കാരവും വുദൂഉമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും ഹനഫീ മദ്ഹബ് തന്നെയാണ് പിന്തുടരേണ്ടത്. ഒരേ കര്‍മ്മത്തില്‍ രണ്ട് വ്യത്യസ്ത മദ്ഹബുകളെ പിന്തുരുമ്പോള്‍ രണ്ട് പേരും ശരിയല്ലെന്ന് പറയുന്ന അവസ്ഥ വരാന്‍ സാധ്യതകളേറെയാണ്. ഉദാഹരണത്തിന്, നിസ്കാരത്തിന് വുളു എടുക്കുമ്പോള്‍ തലയുടെ അല്‍പഭാഗം മാത്രം തടവുകയും (ശാഫീ മദ്ഹബ് പ്രകാരം) നിസ്കാരത്തിലെ ഫാതിഹയില്‍ ബിസ്മി ഓതാതിരിക്കുകയും (ഹനഫീമദ്ഹബ് പ്രകാരം) ചെയ്താല്‍, ആ നിസ്കാരം രണ്ട് മദ്ഹബ് പ്രകാരവും ശരിയല്ല. അത്തരം അവസ്ഥകള്‍ വരാതിരിക്കാന്‍, ഏതെങ്കിലും ഒരു മസ്അലയില്‍ മദ്ഹബ് മാറുന്നുവെങ്കില്‍, അതുമായി ബന്ധപ്പെട്ട എല്ലാ കാര്യത്തിലും അതേ മദ്ഹബ് തന്നെ സ്വീകരിക്കണമെന്നാണ് പണ്ഡിതര്‍ പറയുന്നത്. അഥവാ, വുദുവിലെ ഏതെങ്കിലും മസ്അലയില്‍ മറ്റൊരു മദ്ഹബ് പിടിക്കുന്നുവെങ്കില്‍ ആ വുദുവിലും അത് കൊണ്ട് നിര്‍വ്വഹിക്കുന്ന എല്ലാ കര്‍മ്മങ്ങളിലും അതേ മദ്ഹബ് തന്നെ ആയിരിക്കണം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.  

ASK YOUR QUESTION

Voting Poll

Get Newsletter