കോട്ടുവായിട്ടാല്‍ നിസ്കാരം ബാത്വിലാവുമോ? ചില ആളുകല്‍ ആഹ് എന്ന ശബ്ദത്തോടെ കോട്ടുവായിടുന്നത് കാണുന്നു

ചോദ്യകർത്താവ്

അബൂബക്‍ര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കോട്ടുവായിടുന്നത് കൊണ്ട് നിസ്കാരം ബാത്വിലാവില്ല. അങ്ങനെ കോട്ടുവായിടുമ്പോള്‍ ഇടത് കൈ കൊണ്ട് വായ അടച്ച് പിടിക്കണമെന്നാണ് ഇസ്‍ലാമിന്റെ അധ്യാപനം. എന്നാല്‍ കോട്ടുവായിടുന്നതിലൂടെ തന്റെ പ്രവര്‍ത്തനം മൂലം രണ്ട് ഹര്‍ഫുകള്‍ പുറത്ത് വന്നാല്‍ നിസ്കാരം ബാത്വിലാവും. അത് ഹറാമാണെന്നറിയാതെയോ  നിസ്കാരത്തിലാണെന്നോര്‍മ്മയില്ലാതെയോ ചെയ്താല്‍ നിസ്കാരം ബാത്വിലാവില്ല. തന്റെ ഇഷ്ടപ്രകാരമല്ലാതെ നിര്‍ബന്ധാവസ്ഥയില്‍ (اضطراري) ആഹ് പോലെ ശബ്ദങ്ങള്‍ വന്നാല്‍ ബാത്വിലാവില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter