ഞാന്‍ എന്‍റെ ജോലി കഴിഞ്ഞ് രാത്രി ഉറങ്ങാന്‍ 12 മണി കഴിയും. സുബ്ഹിക്ക് പല പ്രാവശ്യം അലാം വെക്കും അതിനു പുറമെ സുഹൃത്തിനെ വിളിക്കാനും ഏല്‍പ്പിക്കും, എന്നാലും ചില ദിവസങ്ങളില്‍ ഉണരാതെ സുബ്ഹി ഖളാഅ് ആവും ഇത് കാരണമായി പരുഗണിക്കപ്പെടുമോൟ

ചോദ്യകർത്താവ്

നൌഫല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ ഉറക്ക് മൂലം നിസ്കാരം ഖളാആയവന്‍ അത് ഖളാഅ് വീട്ടണം. അത് കാരണത്തോട് കൂടെയുള്ള ഖളാഅ് തന്നെയാണ്. ഉണര്‍ന്ന ഉടന്‍ തന്നെ ഖളാഅ് വീട്ടല്‍ സുന്നതാണ്. مَنْ نَامَ عَنْ صَلَاةٍ أَوْ نَسِيَهَا فَلْيُصَلِّهَا إذَا ذَكَرَهَا ഉറക്ക് കാരണമോ മറവി കാരണമോ നിസ്കരിക്കാതിരുന്നാല്‍ ഓര്‍മ്മ വന്ന ഉടന്‍ നിസ്കരിക്കുക എന്ന് ഹദീസില്‍ കാണാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter