തറാവീഹില്‍ ഖതം തീര്‍ക്കാന്‍ വേണ്ടി ഖുര്‍ആന്‍ നോക്കി ഓതാമോ?

ചോദ്യകർത്താവ്

അമീന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ നിസ്കാരത്തില്‍ മുസ്ഹഫ് നോക്കി ഖുര്‍ആന്‍ പാരായണം ചെയ്യാവുന്നതാണ്. അത് കൊണ്ട് നിസ്കാരം ബാതിലാവുകയില്ല. എന്നാല്‍ ഖുര്‍ആന്‍ നോക്കി ഓതുന്നത് കൊണ്ട് നിസ്കാരം ബാത്വിലാവുമെന്നാണ് ഹനഫീ മദ്ഹബ്. അത് കറാഹതാണെന്നും ചില മദ്ഹബില്‍ കാണാം. ഈ അഭിപ്രായങ്ങളെല്ലാം പരിഗണിച്ച് അത് ഒഴിവാക്കുന്നതാണ് നല്ലത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter