ബാങ്ക് വിളി തുടങ്ങുമ്പോള്‍ തന്നെ നിസ്കരിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ .. സ്വഹീഹ് ആവുമോ?

ചോദ്യകർത്താവ്

ഫര്‍ഹാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സമയം പ്രവേശിക്കുക എന്നതാണല്ലോ നിസ്കാരം സാധുവാകുന്നതിനുള്ള മാനദണ്ഡം. സമയം ആയെന്ന് അറിയിക്കുന്നതിന് വേണ്ടിയാണ് ബാങ്ക് ഉള്ളത്. ബാങ്ക് കൊടുത്ത് തുടങ്ങുന്നത് സമയം ആയ ഉടനെ ആണെങ്കില്‍ ബാങ്ക് തുടങ്ങുന്നതോടെ തന്നെ നിസ്കാരവും തുടങ്ങാവുന്നതാണ്. സമയം പ്രവേശിക്കുന്നതിന്‍റെ സെകന്റുകള്‍ക്ക് മുമ്പേ ബാങ്ക് തുടങ്ങുകയും ബാങ്ക് അവസാനിക്കുമ്പോഴേക്കും സമയം ആവുകയും ചെയ്യുന്നതാണ് പതിവ് എങ്കില്‍ അത്തരം സാഹചര്യങ്ങളില്‍ ബാങ്ക് കഴിയുന്നത് വരെ കാത്തിരിക്കേണ്ടതുമാണ്. സാധാരണഗതിയില്‍ സമയം പ്രവേശിച്ച ശേഷമാണ് ബാങ്ക് കൊടുക്കാറുള്ളത്. അത് കൊണ്ട് തന്നെ ബാങ്ക് തുടങ്ങിയ ഉടനെ നിസ്കരിച്ചാലും അത് ശരിയാവുന്നതാണ്. ബാങ്ക് കേള്‍ക്കുമ്പോള്‍ അത് ശ്രദ്ധിച്ച് കേള്‍ക്കലും ഇജാബത് ചെയ്യലും സുന്നതാണ്. അവക്ക് തടസ്സമാവുന്ന മറ്റു പ്രവര്‍ത്തനങ്ങള്‍ ചെയ്യരുത്. ഹനഫീ മദ്ഹബ് പ്രകാരം ബാങ്കിനു ഇജാബത് ചെയ്യല്‍ നിര്‍ബന്ധമാണ്. ദിക്റ്, ഖുര്‍ആന്‍ പാരായണം, ഇല്‍മ് പഠിപ്പിക്കല്‍ തുടങ്ങി അത് പോലോത്ത കാര്യങ്ങളെല്ലാം നിര്‍ത്തി വെക്കല്‍ സുന്നതാണെന്ന് പണ്ഡിതര്‍ വിശദീകരിച്ചിട്ടുണ്ട്. ബാങ്ക് കൊടുക്കുമ്പോള്‍ നിസ്കരിക്കുക വഴി ഈ സുന്നതുകളെല്ലാം നഷ്ടമാവും. ശരീഅതിന്റെ വിധികളും വിലക്കുകളും അനുസരിച്ച് ജീവിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter