നിസ്കാരത്തില്‍ ഇമാം ഫാത്തിഹ ഓതുമ്പോള്‍ ഇമാമിന്റെ കൂടെ തന്നെ ഓതാമോ

ചോദ്യകർത്താവ്

ശജീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഉറക്കെ ഓതുന്ന നിസ്‌കാരത്തില്‍ ഇമാം ഫാതിഹ ഓതുമ്പോള്‍ ഇമാമിന്റെ ഫാതിഹക്ക് ശേഷം മഅ്മൂമിന് ഫാതിഹ ഓതാന്‍ സമയം കിട്ടുമെന്ന് കണ്ടാല്‍ മഅ്മൂം അത് ശ്രദ്ധിച്ചു കേട്ടു നില്‍ക്കുകയാണ് സുന്നത്.  ഇമാം ഫാതിഹ പൂര്‍ത്തിയാക്കിയതിനു ശേഷം മഅ്മൂം ഫാതിഹ ഓതുകയും വേണം. ഇമാമിന്റെ കൂടെ ഓതിയാലും നിസ്കാരം ശരിയാവുന്നതാണ്. ഇമാം ഫാതിഹ മാത്രമേ ഓതൂ എന്നറിഞ്ഞാല്‍ ഇമാമിനോട് കൂടെത്തന്നെ ഓതല്‍ നിര്‍ബന്ധമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter