വുദൂ ചെയ്യുമ്പോള്‍ സംശയിച്ചാല്‍ വീണ്ടും വുദൂ ചെയ്യേണ്ടതുണ്ടോ?

ചോദ്യകർത്താവ്

അജ്മല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വുദൂ ചെയ്യുന്നതിനിടയില്‍ സംശയിച്ചാല്‍ വീണ്ടും വുദൂ തുടങ്ങേണ്ടതില്ല. മറിച്ച് ഏത് അവയവത്തിലാണോ സംശയം തോന്നിയത് ആ അവയവം മുതല്‍ വുദൂ ചെയ്താല്‍ മതി. ഉദാഹരണമായി തല തടവുമ്പോള്‍ വലത് കൈ കഴുകിയോ എന്ന് സംശയിച്ചാല്‍ വലത് കൈ മുതലുള്ള അവയവങ്ങള്‍ കഴുകിയാല്‍ മതി. മുഖം കഴുകേണ്ടതില്ല. ഒരവയവം ഉദാഹരണത്തില്‍ പറഞ്ഞ പോലെ വലത് കൈ കഴുകിയോ എന്ന് സംശയിച്ചാലാണിത്. ഇനി വലത് കൈയുടെ അല്‍പഭാഗം കഴുകിയോ എന്നാണ് വുളൂഇന്റെ ഇടയില്‍ സംശയിച്ചതെങ്കില്‍ ആ സംശയത്തിന് ശ്രദ്ധ കൊടുക്കേണ്ടതില്ല. അഥവാ ആ അവയവം രണ്ടാമതും കഴുകേണ്ടതില്ല. വുദൂ ചെയ്തു കഴിഞ്ഞതിനു ശേഷം എങ്ങനെ തന്നെ സംശയിച്ചാലും രണ്ടാമത് വുദൂ ചെയ്യേണ്ടതില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter