വജജഹ്തു വിന് മുമ്പ് അഊദുവും ബിസ്മിയും ഓതല്‍ സുന്നത്തുണ്ടോ ഓതിയാല്‍ വജ്ജഹ്തു വിന്റെ സ്ഥാനം നഷ്ടപ്പെടുമോ?

ചോദ്യകർത്താവ്

ഉമര്‍ അബ്ദുല്ല

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ ഖുര്‍ആന്‍ ഓതുന്നതിന് മുമ്പ് പിശാചില്‍നിന്ന് കാവല്‍ ചേദിക്കല്‍ (അഊദു ചൊല്ലല്‍ ) സുന്നതാണ്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഫാതിഹയും സൂറതുമൊക്കെ ഓതുമ്പോള്‍ നിസ്കാരത്തിലും അവ സുന്നതാവുന്നത്. ഇത് മുമ്പ് നാം വിശദമാക്കിയത് ഇവിടെ വായിക്കാവുന്നതാണ്. വജ്ജഹ്തുവിന് മുമ്പായി അഊദുവോ ബിസ്മിയോ ചൊല്ലല്‍ സുന്നതില്ലെന്ന് മാത്രമല്ല, അവ ഓതി തുടങ്ങിയാല്‍ പിന്നെ വജജഹ്തുവിന്‍റെ സ്ഥാനം നഷ്ടപ്പെടുന്നതാണെന്നും പ്രത്യേകം ഓര്‍ക്കേണ്ടതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter