ളുഹറിന്റെ രാവതിബ് സുന്നത് നമസ്കാരം ജുമുഅ ദിവസം നിസ്കരിക്കുമ്പോള്‍ എന്താണ് നിയ്യത്ത് വെക്കേണ്ടത്?

ചോദ്യകർത്താവ്

abdu rahman

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ജുമുഅയുടെ മുമ്പും ശേഷവുമുള്ള സുന്നത് നിസ്കാരങ്ങള്‍ക്ക് ജുമുഅക്ക് മുമ്പുള്ള അല്ലെങ്കില്‍ ശേഷമുള്ള സുന്നത് നിസ്കാരം നിര്‍വഹിക്കുന്നുവെന്നാണ് നിയ്യത് ചെയ്യേണ്ടത്. എന്നാല്‍ വെള്ളിയാഴ്ച ദിവസം ജുമുഅ തുടങ്ങിയാല്‍ പിന്നെ മുമ്പുള്ള സുന്നത് നിസ്കാരം നിര്‍വ്വഹിക്കാന്‍ നില്‍ക്കാതെ ഖുതുബ ശ്രവിക്കുകയാണ് വേണ്ടത്. മുമ്പുള്ള സുന്നത് നിസ്കാരം ശേഷം നിസ്കരിക്കാവുന്നതാണ്. ഇതും മുമ്പ് നാം വിശദമാക്കിയതാണ്. ഇവിടെ വായിക്കാം. കൂടുതല്‍ സല്‍കര്‍മ്മങ്ങള്‍ ചെയ്യാന്‍ തൌഫീഖ് ലഭിക്കട്ടെ, ചെയ്യുന്ന കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടുമാറാവട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter