നിസ്കാരശേഷം ശേഷം വസ്ത്രത്തില്‍ ബീജം കണ്ടാല്‍ നിസ്കാരം നിഷ്ഫലമാകുമോ?

ചോദ്യകർത്താവ്

ശമീര്‍ അലി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ നിസ്കാരശേഷം വസ്ത്രത്തില്‍ ബീജം കാണുകയും അത് നിസ്കാരത്തിന് ശേഷമുണ്ടായതല്ലെന്നും മറ്റാരുടേതുമാവാന്‍ സാധ്യതയില്ലെന്നും ധാരണ വരുകയും ചെയ്താല്‍,‍ കുളിക്കേണ്ടതും അതിന് ശേഷം നിസ്കരിച്ചതാണെന്ന് ഉറപ്പുള്ള എല്ലാ നിസ്കാരവും മടക്കേണ്ടതുമാണ്. നിസ്കാരം ഏറെ പ്രധാനപ്പെട്ടതും അതില്‍ ഏറെ സൂക്ഷ്മത പാലിക്കേണ്ടതുമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter