എനിക്ക് ഒരുപാട് നിസ്കാരം ഖദാ വീട്ടാനുണ്ട്. അങ്ങനെയെങ്കില്‍ ഞാന്‍ തറാവീഹും മറ്റും സുന്നത്ത്‌ നിസ്കാരങ്ങളും നിര്‍വഹിക്കുന്നത് ഹറാമാണോ?

ചോദ്യകർത്താവ്

സുഹൈല്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കാരണമില്ലാതെ നഷ്ടപ്പെട്ടുപോയതാണെങ്കില്‍ അത്യാവശ്യകാര്യങ്ങള്‍ കഴിഞ്ഞ് ബാക്കി സമയം മുഴുവനും അവ ഖദാ വീട്ടിത്തീര്‍ക്കാനായി ഒഴിഞ്ഞിരിക്കണം. അവക്ക് മുമ്പായി തറാവീഹ് പോലോത്ത സുന്നത് നിസ്കാരങ്ങളും റവാതിബ് നിസ്കാരങ്ങളും നിര്‍വ്വഹിക്കുന്നത് അനുവദനീയമല്ല. കാരണത്തോട് കൂടി നഷ്ടപ്പെട്ടതാണെങ്കില്‍ റവാതിബ് നിസ്കരിക്കാം, എന്നിരുന്നാലും ഖദാവീട്ടിയ ശേഷം റവാതിബ് നിസ്കരിക്കുന്നതാണ് സുന്നത്. നഷ്ടപ്പെട്ടുപോയ നിസ്കാരങ്ങള്‍ക്ക് കൃത്യമായ കണക്കില്ലെങ്കില്‍ ഏകദേശം ധാരണവരുന്നവരെ നിസ്കരിച്ചുവീട്ടണമെന്നാണ് പണ്ഡിത മതം. എന്നാല്‍ നഷ്ടപ്പെട്ടുപോയ നിസ്കാരങ്ങള്‍ മുഴുവനും ഖളാ വീട്ടുമെന്ന് ഉറച്ച തീരുമാനമുണ്ടാവുകയും അതിനായി ദിവസവും പ്രത്യേക കണക്ക് വെച്ച് നിസ്കരിച്ച് പോരുന്നവനുമാണെങ്കില്‍ ബാക്കിയുള്ള സമയത്ത് അയാള്‍ക്ക് മറ്റു സുന്നത് നിസ്കാരങ്ങള്‍ നിര്‍വ്വഹിക്കാവുന്നതാണെന്ന് ഇമാം ശര്‍വാനി പറയുന്നുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter