ഞാന്‍ മുമ്പ് തഹജുദ് നിസ്കാരത്തെ കുറിച്ച് ചോദിച്ചിരുന്നു .അതില്‍ പ്രത്യേകിച്ച് സൂറതുകളോ പ്രാര്‍ത്ഥനകളോ മറ്റോ ഉണ്ടോ? സഹവിന്റെ (മറവിയുടെ) സുജൂദില്‍ എന്താണ് ചൊല്ലേണ്ടത്?

ചോദ്യകർത്താവ്

nisar

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. തഹജ്ജുദ് നിസ്കാരത്തില്‍ പ്രത്യേകം സൂറതുകള്‍ ഹദീസുകളില്‍ വന്നിട്ടില്ല. ഇമാം ബുഖാരി നിവേദനം ചെയ്യുന്ന ഹദീസില്‍ പ്രവാചകര്‍ തഹജ്ജുദില്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കാറുള്ളതായി കാണാം, اللهم لك الحمد أنت قيم السماوات والأرض ومن فيهن ولك الحمد لك ملك السماوات والأرض ومن فيهن ولك الحمد أنت نور السماوات والأرض ومن فيهن ولك الحمد أنت ملك السماوات والأرض ومن فيهن ولك الحمد أنت الحق ووعدك حق ولقاؤك حق وقولك حق والجنة حق والنار حق لك أسلمت وبك آمنت وعليك توكلت وإليك أنبت وبك خاصمت وإليك حاكمت فاغفر لي ما قدمت وما أخرت وما أسررت وما أعلنت أنت المقدم وأنت المؤخر لا إله إلا أنت و لا إله غيرك ولا حول ولا قوة إلا بالله. മറവിയുടെ സുജൂദ് നിസ്കാരത്തിലെ നിര്‍ബന്ധമായ സുജൂദ് പോലെത്തന്നെയാണ്. ചൊല്ലേണ്ട ദിക്റുകളും അത് തന്നെയാണ്. എന്നാല്‍, سُبْحَانَ مَنْ لاَ ينَامُ وَلاَ يَسْهُو (മറക്കുകയോ ഉറങ്ങുകയോ ചെയ്യാത്തവന്‍ (അല്ലാഹു) എത്ര പരിശുദ്ധന്‍ എന്ന് ചൊല്ലണമെന്ന് ചില പണ്ഡിതര്‍ പറഞ്ഞിട്ടുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter