പെരുന്നാള്‍ നിസ്കാരത്തിന് കുളി സുന്നതുണ്ടോ? ഉണ്ടെങ്കില്‍ നിയ്യത് ചെയ്യേണ്ടതെങ്ങനെ?

ചോദ്യകർത്താവ്

Shuaib

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അതെ, പെരുന്നാള്‍ നിസ്കാരത്തിന്റെ ജുമുഅക്ക് കുളി സുന്നതുണ്ട്. ജനങ്ങള്‍ കൂട്ടമായി നിര്‍വ്വഹിക്കുന്ന ആരാധനകളുടെ തുടക്കത്തിലെല്ലാം സാധാരണഗതിയില്‍ കുളി സുന്നത്താണ്. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാവരുതെന്ന കണിശമായ സമീപനമാണ് ഇതിന് പിന്നില്‍. പെരുന്നാള്‍ ജുമുഅയുടെ സുന്നതായ കുളി ഞാന്‍ കുളിക്കുന്നു എന്നാണ് നിയ്യത് ചെയ്യേണ്ടത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter