പള്ളയില്‍ ഒരേ സമയത്ത് രണ്ട് ജമാത് നടക്കാമോ? ഫര്‍ള് ആയാലും സുന്നത് ആയാലും അതുതന്നെയാണോ വിധി?

ചോദ്യകർത്താവ്

najeeb koliyad abdulla

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ ജമാഅത് ഏറ്റവും പ്രധാനമായ കര്‍മ്മമായ നിസ്കാരത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ രൂപമാണ്. ജമാഅത് പരമാവധി വലുതായിരിക്കാനാണ് ശ്രമിക്കേണ്ടത്. കൂടുതല്‍ ആളുകളുള്ള ജമാഅതിനാണ് കൂടുതല്‍ പുണ്യം എന്ന് പറയുന്നതും അതുകൊണ്ട് തന്നെയാണ്. എന്നാല്‍, സാധാരണ പള്ളിയില്‍  ഒരേ സമയം രണ്ട് ജമാഅത് നടക്കുന്നതില്‍ കര്‍മ്മശാസ്ത്രപരമായി തടസ്സങ്ങളൊന്നുമില്ല. ജമാഅത് കഴിയുന്നതോടെ അടച്ചിടപ്പെടുന്ന പ്രത്യേക ആളുകള്‍ മാത്രം കൂടുന്ന പള്ളിയാണെങ്കില്‍ അവിടെ ഔദ്യോഗിക ജമാഅതല്ലാതെ മറ്റൊരു ജമാഅത് നടക്കാന്‍ അവിടത്തെ ഔദ്യോഗിക ഇമാമിന്റെ സമ്മതം വേണമെന്ന് പണ്ഡിതര്‍ പറയുന്നുണ്ട്. അല്ലാത്തിടത്തൊന്നും ഒന്നിലധികം ജമാഅത് വിവിധ സമയങ്ങളിലോ ഒരേ സമയത്തോ നടക്കുന്നതില്‍ തെറ്റില്ല. എന്നാല്‍, ഒരു ജമാഅത് നടക്കുമ്പോഴോ മറ്റുള്ളവര്‍ നിസ്കരിക്കുമ്പോഴോ, ശേഷം നടക്കുന്ന ജമാഅതിലൂടെ അവര്‍ക്ക് ബുദ്ധിമുട്ടില്ലാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter